10:04pm 09 November 2026
NEWS
മസിലുകൾ പെരുപ്പിക്കുന്നതിനായി കുത്തിവയ്പുകൾ എടുത്ത ബോഡി ബിൽഡർക്ക് ദാരുണാന്ത്യം
27/05/2025  06:55 AM IST
nila
മസിലുകൾ പെരുപ്പിക്കുന്നതിനായി കുത്തിവയ്പുകൾ എടുത്ത ബോഡി ബിൽഡർക്ക് ദാരുണാന്ത്യം

മസിലുകൾ പെരുപ്പിക്കുന്നതിനായി കുത്തിവയ്പുകൾ എടുത്തതിന് പിന്നാലെ ആരോ​ഗ്യനില ​വഷളായ റഷ്യൻ ബോഡിബിൽഡർ നികിത കാചുക് അന്തരിച്ചു. 35 വയസ്ലായിരുന്നു. മസിലുകൾക്ക് വലുപ്പം വയ്ക്കാനുള്ള കുത്തിവയ്പ് എടുത്തതിനെ തുടർന്ന് ശ്വാസകോശത്തിനും കിഡ്നിക്കും തകരാർ സംഭവിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിക്കെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു.

നികിതയുടെ ഭാര്യ മരിയയും ബോഡിബിൽഡറാണ്. മരിയയാണ് താരത്തിന്റെ മരണ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 21–ാം വയസ്സിൽ 350 കിലോ ഡെഡ്‍ലിഫ്റ്റ്, 360 കിലോ സ്ക്വാട്ട്, 210 കിലോ ബെഞ്ച് പ്രസ് എന്നിവ പൂർത്തിയാക്കി റഷ്യയിലെ ‘മാസ്റ്റർ ഓഫ് സ്പോർട്സ്’ വിജയിയായിരുന്നു. 

ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി പരസ്യകരാർ ഒപ്പുവച്ച താരം, മസിലുകൾ പെരുപ്പിക്കുന്നതിനായി കുത്തിവയ്പുകൾ എടുത്തതോടെയാണു ആശുപത്രിയിലായത്. കരാർ ഉണ്ടായിരുന്നതിനാൽ കുത്തിവയ്പ് അവസാനിപ്പിക്കാതിരിക്കാൻ മരുന്നു കമ്പനി സമ്മർദം ചെലുത്തിയിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img